പുരുഷന്റെ ഉദ്ധാരണശേഷി കുറയുന്നതിന്റെ പ്രധാനപ്പെട്ട കാരണം മാനസിക പ്രശ്‌നങ്ങളാണ്. എന്നാല്‍ ചെറിയ വിഭാഗം ആളുകൾക്കെങ്കിലും ധമനികളിലെ തകരാറുകള്‍ കൊണ്ടും സൂക്ഷ്മ പോഷകക്കുറവുകള്‍ കൊണ്ടും ഉദ്ധാരണത്തിലെ ശേഷിക്കുറവ് കണ്ടുവരുന്നുണ്ട്. എന്നാല്‍ ഭക്ഷണരീതികളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ഉദ്ധാരണശേഷി വര്‍ധിപ്പിക്കാം.
ഉദ്ധാരണശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണശീലങ്ങള്‍ ഇതാ..
- പച്ചനിറത്തിലുള്ള ഇലക്കറികളിലെ വിവിധ പോഷകങ്ങള്‍ ഉദ്ധാരണശേഷി വര്‍ധിപ്പിക്കും.
- ഡാര്‍ക്ക് ചോക്ലേറ്റിലുള്ള ഫ്ലവനോയിയിഡുകള്‍ ഉദ്ധാരണസഹായിയാണ്
- പിസ്ത നട്‌സ് കഴിക്കുന്നത് നല്ലത്. അമിതമായി ഉപ്പ് ചേര്‍ക്കാത്തതാണ് കൂടുതല്‍ ഉത്തമം
- ചിപ്പി, ഞണ്ട് തുടങ്ങിയ തോടുള്ള ഭക്ഷണങ്ങള്‍ ഫലപ്രദം.
- തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തനിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകളാണ് ഉദ്ധാരണ സഹായി.
- ഏത്തപ്പഴം, ഈത്തപ്പഴം തുടങ്ങിയവ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
No comments:
Write comments